വിഭജിത ഭാരത സങ്കൽപ്പത്തിൽ നിന്ന് നമ്മൾ മുക്തരാവണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ത്രിദിന സന്ദർശനത്തിനായി യു എ ഇയിലെത്തിയ അദ്ദേഹം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കി സംസാരിക്കുകയായിരുന്നു. സഹിഷ്ണുതയുള്ള ഒരു ഇന്ത്യയാണ് നമ്മുടെ ലക്ഷ്യം എന്നും കഴിഞ്ഞ നാലര വർഷമായി രാജ്യത്ത് അസഹിഷ്ണുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞുകൊണ്ട് കാൽ ലക്ഷത്തിലധികം ആളുകളാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രസംഗം ശ്രവിക്കുന്നതിനായി എത്തിച്ചേർന്നത്. രാഹുൽഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് യു എ ഇയിൽ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടി എംപിയും അടക്കമുള്ള കേരളത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ്- മുസ്ലിം ലീഗ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
പ്രവാസി സമൂഹവുമായി ആശയവിനിമയം നടത്തുകയാണെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകി.
https://www.facebook.com/rahulgandhi/videos/1199423056883062/