ഷാര്‍ജയിലെ എമിറേറ്റ്സ് റോഡില്‍ കാറപകടത്തെ തുടര്‍ന്ന് കാറില്‍ തീപിടിച്ച് യുഎഇ സായുധ സേന ഉദ്യോഗസ്ഥന് മരിച്ചു. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന 4 ഓഫീസര്‍മാരെ ഗുരുതരമായ പരിക്കുകളോടെ അല്‍ ക്വാസ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എമിറേറ്റ്സ് റോഡിലൂടെ അതി വേഗത്തില്‍ എത്തിയ ടൊയോറ്റ കാര്‍ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.കാര്‍ മറിഞ്ഞതിനെ തുടര്‍ന്ന് തീ പടരുകയായിരുന്നു. അപകട സ്ഥലത്തെത്തിയ സുരക്ഷസേന തീപടര്‍ന്ന കാറില്‍ നിന്ന് അപകടത്തില്‍ പെട്ട 5 പേരെയും ശ്രമകരമായാണ് പുറത്തെടുത്തത്.