രാജ്യം നേരിടുന്ന ഏറ്റവും വലിയ 2 വിപത്തുകൾ യുവാക്കളുടെ തൊഴിലില്ലായ്മയും കർഷകരുടെ സാമ്പത്തിക പ്രശ്നങ്ങളുമാണെന്ന് രാഹുൽ ഗാന്ധി ദുബായ് പ്രസംഗത്തിൽ സൂചിപ്പിച്ചു.
കോടികൾ തൊഴിൽ ഇല്ലാതെ അലയുന്നു . ജി എസ് ടി പോലുള്ളവ കർഷകരുടെ നടുവൊടിക്കുന്ന വിധത്തിലാണ് നടന്നു പോകുന്നത്. കാർഷിക മേഖലയിൽ പുതിയ ഹരിത വിപ്ലവം കൊണ്ടു വരാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യൻ കാർഷിക ഉത്പന്നങ്ങൾ ലോകത്തെവിടെയും കിട്ടുന്ന വിധത്തിൽ ഒരു മാർക്കറ്റ് ഉണ്ടാക്കിയെടുക്കുമെന്നും രാഹുൽ വ്യക്തമാക്കി. പുതിയ മാറ്റത്തിന്റെ ഈ സാഹര്യത്തിൽ വിജയം അടുത്താണെന്നും അദ്ദേഹം സൂചന നൽകി.