കെ.പി.സി.സിയുടെ പോഷക സംഘടനയായ ഇൻക്കാസിനെ അഭിനന്ദിച്ച രാഹുൽ ഗാന്ധിക്ക് ഇൻക്കാസ് പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ നന്ദി പറഞ്ഞു.
ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും നന്ദി അറിയിക്കുമ്പോഴാണ് രാഹുൽ ഗാന്ധി കേരളം ഘടകത്തെ പ്രത്യേകം അഭിനന്ദിച്ചത്. മലയാളികൾ ആയ പ്രവർത്തകരും നേതാക്കന്മാരും രാഹുലിന്റെ സന്ദർശനത്തിന്റെ വിജയത്തിന് വേണ്ടി മുൻ നിരയിൽ ഉണ്ടായിരുന്നു. ഇതാണ് പ്രത്യേക അഭിനന്ദനത്തിനു കാരണമായത്.