ഷാർജയിൽ ഇന്ത്യക്കാർ കാത്തിരുന്ന പോലെ രാഹുൽ ഗാന്ധി ഷാർജ ഭരണാധികാരി ഹിസ് ഹൈനെസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ ഇന്ന് സന്ദർശിച്ചു. വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ഒരു കോൺഗ്രസ് പ്രസിഡന്റ് ഷാർജാ ഭരണാധികാരിയുമായി ചർച്ച നടത്തുന്നത് ഇതാദ്യമാണ്. ആ അർഥത്തിൽ ഇന്ത്യയിലും ദേശീയ പ്രാധാന്യം അർഹിക്കുന്ന കൂടിക്കാഴ്ച യാണ് ഇന്ന് നടന്നത്.
രാഹുൽ ഗാന്ധിയുടെ പ്രാഥമിക അജണ്ട യിൽ ഇക്കാര്യം ഇല്ലായിരുന്നെങ്കിലും ഷാർജയിലെ സാമൂഹിക വ്യാപാര മേഖലയിലെ പ്രമുഖ മലയാളി തൃശൂർ സ്വദേശി വി.ടി സലിമിന്റെ ശ്രമപ്രകാരമാണ് ഇങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ഉണ്ടായത്. രാഹുൽ എത്തുന്നതിനു മുൻപ് തന്നെ വിഷയം റൂളേഴ്സ് കോർട്ടിൽ ധരിപ്പിക്കുകയും കോർട്ട് ചെയർമാൻ ഷെയ്ഖ് സാലെം ചർച്ചയ്ക്കു അനുമതി വാങ്ങുകയുമായിരുന്നു. റൂളേഴ്സ് കോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
യുഎഇ യും ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം, ഷാർജയിൽ ഇന്ത്യക്കാർ താമസിക്കുന്നത്, വ്യപാര മേഖലയിലെ പരസ്പര ബന്ധം, ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
രാഹുൽ ഗാന്ധിക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തും ലഭിച്ചു കൊണ്ടിരിക്കുന്ന വർധിച്ച സ്വീകാര്യതയിൽ ഷെയ്ഖ് സന്തുഷ്ടി പ്രകടിപ്പിക്കുകയും അഭിന്ദിക്കുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയുടെ കുടുംബവുമായുള്ള യുഎഇ ഭരണ നേതൃത്വത്തിന്റെ ഇഴയടുപ്പം ഭരണാധികാരി എടുത്തു പറഞ്ഞു.
രാഷ്ട്ര നിർമാണത്തിൽ ഇന്ത്യക്കാർ വഹിക്കുന്ന പങ്കിനെ dr സുൽത്താൻ പ്രശംസിക്കുകയും ചെയ്തു.
3 ദിവസത്തെ സന്ദർശനം കഴിഞ്ഞു ഇന്ന് തന്നെ രാഹുൽ രാഹുൽ തിരികെ ഡൽഹിക്ക് പോകും . ജനകീയ അടിത്തറ ശക്തിപ്പെടുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ചും യുഎഇ യിലെ ഇന്ത്യക്കാർക്കും ഭരണാധികാരികൾക്കും പ്രത്യേക നന്ദി പ്രകാശിപ്പിച്ചുംകൊണ്ടാണ് രാഹുൽ ഗാന്ധി തിരിച്ചു പോകുന്നത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവതരിപ്പിക്കുന്ന പ്രകടന പത്രികയിൽ പ്രവാസി ഇന്ത്യക്കാരുടെ നിർദേശങ്ങൾ ഉൾക്കൊള്ളിക്കുമെന്ന് രാഹുൽ വാക്ക് നല്കിയിട്ടുന്ദ്. ഇതിനായി സാം പിട്രോഡയെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.
എ ഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസ് ആണ് യുഎഇ യിൽ രാഹുൽ സന്ദർശന പരിപാടിക്ക് ചുക്കാൻ പിടിച്ചത്.
എം.എ യൂസുഫലി, ബി.ആർ ഷെട്ടി, ശംസുദ്ധീൻ ബിൻ മുഹ്യുദീൻ, സണ്ണി വർക്കി, ഡോ: ആസാദ് മൂപ്പൻ, എം.എ അഷ്റഫ് അലി, ഷംസീർ വയലിൽ തുടങ്ങിയവരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന് പുറമെ യുഎഇ കെഎംസിസി യും പ്രശംസനീയമായ ഇടപെടൽ സംഘാടനത്തിൽ നിർവഹിച്ചു. ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം ലീഗ് എം.പി പി കെ കുഞ്ഞാലിക്കുട്ടിയും സജീവമായിരുന്നു.