അറേബ്യൻ മുറ്റത്ത് 2019 UAE കളനാട് മഹൽ സംഗമം പ്രഖ്യാപിച്ചു; മാർച്ച്‌ 29 വെള്ളിയാഴ്ച ദുബൈ അൽ ശബാബ് സ്റ്റേഡിയത്തിൽ വെച്ച്

ദുബൈ : യു എ ഇ കളനാട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള അറേബ്യൻ മുറ്റത്ത് 2019 UAE കളനാട് മഹൽ സംഗമം പ്രഖ്യാപിച്ചു, നീണ്ട നാലുപതിറ്റാണ്ടുകൾക്ക് മുകളിലായി കളനാട് ജമാഅത്തിന്റെ ജീവകാരുണ്യ വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ദുബൈയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗമാണ് അറേബ്യൻ മുറ്റത്ത് 2019

എന്ന പേരിൽ മഹൽ സംഗമം പ്രഖ്യാപിച്ചത്,

2019 മാർച്ച്‌ 29 നു വെള്ളിയാഴ്ച്ച ദുബൈയിലുള്ള അൽ ശബാബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടികൾ അരങ്ങേറുന്നത്, യു എ ഇ യുടെ വിവധ എമിരേറ്റുകളിൽ നിന്നുള്ള മുഴുവൻ കളനാട് മഹൽ നിവാസികളും, നാട്ടിൽ നിന്ന് കുടുംബങ്ങളും സംഗമത്തിൽ ഒത്തു ചേരും, വിവിധയിനം മത്സരങ്ങളും കലാപരിപാടികളും പരസ്പ്പരമുള്ള സ്നേഹം പുതുക്കലുമൊക്കെയായി ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പന്ത്രണ്ടു മണി വരെ നീണ്ടുനിൽക്കുമെന്നു ഭാരവാഹികൾ അറിയിച്ചു,

മഹൽ സംഗമത്തിന് അനുയോജ്യമായമായ പേരുകണ്ടെത്തുന്നതിനു മഹൽ വാട്സ്ആപ്പ് കൂട്ടായ്മ വഴി , പേര് പറയൂ.. സമ്മാനം നേടൂ. എന്ന മത്സരം നടക്കുകയുണ്ടായി. നൂറ്റിഅമ്പതോളം ആളുകൾ പങ്കെടുത്ത മത്സരത്തിൽ നിന്നും ജൂറി അംഗങ്ങൾ തിരഞ്ഞെടുത്ത അറേബ്യൻ മുറ്റത്ത് 2019 എന്ന പേര് നിർദ്ദശിച്ച യുസഫ് തോപ്പട്ടയെ യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേഷ്ട്ടാവ് എ എം അബ്ദുൾറഹ്മാൻ അയ്യങ്കോൽ വിജയിയായി പ്രഖ്യാപിച്ചു. തുടർന്നു കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള ഹാജി കോഴിത്തിടിൽ യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേഷ്ട്ടാവ് അഹ്‌മദ്‌ കുഞ്ഞി മിലിറ്ററിക്ക് ബ്രോഷർ നൽകി പേര് പ്രകാശനം ചെയ്തു,

ദുബൈ ദേരയിലുള്ള മലബാർ റെസ്റ്റോറന്റ് കോൺഫെറൻസ് ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡിയോഗം യു എ ഇ കളനാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ കെ പി അബ്ബാസിന്റെ അധ്യക്ഷതയിൽ കളനാട് ഹൈദ്രോസ് ജമാഅത്ത് ജനൽ സെക്രട്ടറി അബ്ദുള്ള ഹാജി കോഴിത്തിൽ ഉത്ഘാടനം ചെയ്തു, മഹൽ സംഗമത്തിന്റെ കരട് റിപ്പോർട്ട് അഡ്‌ഹോക് കമ്മിറ്റി കൺവീനർ എ കെ സുലൈമാൻ അവതരിപ്പിച്ചു, ജനറൽ സെക്രട്ടറി നൗഷാദ് മിഹ്റാജ് സ്വാഗതവും സെക്രട്ടറി അസിസ് മദ്രസ് നന്ദിയും പറഞ്ഞു,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!