അബുദാബി സസ്‌റ്റൈനബിലിറ്റി വാരാചരണത്തിന്റെ ഭാഗമായുള്ള 2019 ലെ സായിദ് സസ്‌റ്റെയ്‌നബിലിറ്റി പ്രൈസ് വിജയികളെ അബുദാബി കിരീടാവകാശിയും സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.
സുസ്ഥിര വികസനത്തിന് സംഭവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്ന അവാർഡ് ദാന ചടങ്ങിൽ യു എ ഇ പ്രധാനമന്ത്രിയും വൈസ്‌പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമും സന്നിഹിതനായിരുന്നു.
ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഊർജ്ജം, ജലസംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നൂതനമായ സംഭാവനകൾ നൽകിയവരാണ് അവാർഡിന് അർഹരായത്.
ഫോട്ടോ കടപ്പാട്: WAM