കഴിഞ്ഞ ദിവസം ഈജിപ്തിലെ കെയ്റോ വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം റൺവേയിൽ നിന്ന് പറന്നുയരുന്നതിന് തൊട്ടു മുൻപ് മുന്നിൽ ഒരു വാഹനം അലക്ഷ്യമായി പ്രത്യക്ഷപ്പെട്ടു. തുടർന്ന് അപ്രതീക്ഷിതമായി സഡൻ ബ്രേക്കിട്ട് വിമാനം നിർത്തേണ്ടി വന്നപ്പോൾ ടയറുകൾ തകരാറിലായി. ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി 8 മണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്.
അസാധാരണമായ ഈ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചു.