പ്രശസ്ത സംവിധായകനും കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്ന ശ്രീ.ലെനിൻ രാജേന്ദ്രന്റെ വിയോഗത്തിൽ ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അനുശോചിച്ചു .
ശ്രീ.പി.എ.ബക്കറിന്റെ സഹായിയായി സിനിമയിൽ എത്തിയ അദ്ദേഹം സ്വതന്ത്ര സംവിധായകനായ ആദ്യചിത്രം വേനൽ(1982) ആയിരുന്നു. ശ്രീ.എം.മുകുന്ദന്റെ “ദൈവത്തിന്റെ വികൃതികൾ” എന്ന നോവലിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കാരം, മാധവിക്കുട്ടിയുടെ “നഷ്ടപ്പെട്ട നീലാംബരി” എന്ന കൃതിയുടെ ചലച്ചിത്രാവിഷ്കാരം ആയ “മഴ”, തുടങ്ങി പതിനഞ്ച് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സ്വാതിതിരുനാൾ എന്ന ചിത്രം അതിലെ നല്ല ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.2016-ൽ സംവിധാനം ചെയ്ത “ഇടവപ്പാതി” ആണ് അവസാന ചിത്രം. സമാന്തര സിനിമയിൽ ചരിക്കുമ്പോഴും ജനപ്രിയ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ കഴിഞ്ഞ സംവിധായകനാണ് അദ്ദേഹത്തിന്റെ വിയോഗം കലാ കേരളത്തിന് മാത്രമല്ല ഗൾഫ് നാടുകളിലെ സാംസ്കാരിക രംഗത്തും വലിയ നഷ്ടമാണെന്നും 2015ൽ അവസാനമായി യു.എ.ഇ.യിലെത്തിയപ്പോൾ ചിരന്തന ക്ക് അദ്ദേഹത്തെ ആദരിക്കാൻ സാധിച്ചു മാത്രമല്ല 2015 ചിരന്തന യു.എ.ഇ.എക്സ്ചേഞ്ച് മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നുവെന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.