യുഎ ഇ യിൽ ബിസിനസ് ചെയ്ത സമയത്ത് വാറ്റ് ഇനത്തിൽ കൊടുത്ത കാശ് വിദേശ കമ്പനികൾക്ക് തിരികെ ക്ലെയിം ചെയ്യാമെന്ന് ടാക്സ് അതോറിറ്റി അറിയിച്ചു.
യുഎഇയിൽ കൂടുതൽ വിദേശ നിക്ഷേപം കൊണ്ടു വരുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ഒരു നീക്കം. വ്യവസ്ഥകൾ ബാധകമാണ്.
കമ്പനി, യുഎഇ യിലോ വാറ്റ് ഉള്ള മറ്റു ജിസിസി രാജ്യങ്ങളിലോ സ്ഥാപിക്കപ്പെട്ടതല്ലെങ്കിൽ മാത്രമേ ഇങ്ങനെ വാറ്റ് തിരിച്ചെടുക്കാൻ കഴിയുകയുള്ളു. ഇത്തരം കമ്പനികൾ യുഎ ഇ യിൽ ടാക്സ് റസിഡന്റ് ആകുകയുമരുത്. മറ്റു രാജ്യങ്ങളിൽ കമ്പനിക്ക് രെജിസ്ട്രേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. മാത്രമല്ല വാറ്റ് പോലുള്ള നികുതി ഘടന ഉള്ള രാജ്യത്തു പ്രവർത്തിക്കുന്ന കമ്പനി ആയിരിക്കണം.
ബിസിനസ് സന്ദർശകർക്ക് വാറ്റ് റീഫണ്ട് ക്ലെയിം ചെയ്യാനുള്ള മിനിമം തുക 2000ദിർഹം ആക്കി നിശ്ചയിച്ചുകൊണ്ടും അതോറിറ്റി ഉത്തരവ് ഇറക്കിയിട്ടുണ്ട്.