ദുബൈ: വരാണസിയിൽ നടക്കുന പ്രവാസി ഭാരത് ദിവസിൽ പങ്കെടുക്കാൻ ദുബായ്- നോർത്തേൺ എമിറേറ്റുകളിൽ നിന്ന് പോയ സംഘടന പ്രതിനിധികൾ പ്രത്യേകിച്ച് റജി:സംഘടന പ്രതിനിധികൾ, ബി.ജെ.പി.യുടെ പ്രവാസി സംഘടനയുടെ പേരിൽ പങ്കെടുത്തത് പ്രതിഷേധാർഹമാണെന്ന് ഇൻക്കാസ് യു.എ.ഇ.ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.
നാല് വർഷമായി പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരു സർക്കാർ തെരെഞ്ഞടുപ്പ് അടുത്തതോടെ പ്രവാസികളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന വെറും നാടകമാണ് വരാണസിയിൽ നടക്കുന്ന പ്രവാസി ദിവസ്. അല്ലാതെ സാധാരണ പ്രവാസികൾക്ക് ഒരു ഗുണവും ഉണ്ടാക്കുവാൻ പോകുന്നില്ലെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി.