ഇന്ത്യൻ പാസ്പോർട്ട് പരിഷ്കരണ നടപടികളുടെ ഭാഗമായി ഇനിമുതൽ വേഗത്തിൽ പാസ്സ്പോർട്ടുകൾ സർവീസ് കഴിഞ്ഞ് കിട്ടുന്ന സംവിധാനം ഉടൻ നിലവിൽ വരികയാണെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു.
ഓൺലൈൻ ആയി അപേക്ഷ കൊടുത്ത ശേഷം വെരിഫിക്കേഷന് വേണ്ടി BLS കേന്ദ്രങ്ങളിൽ പോകാം. തുടർന്ന് രണ്ടു മൂന്ന് ദിവസം കൊണ്ടു തന്നെ പാസ്പോർട്ട് കിട്ടും. നിലവിൽ 5 ദിവസമാണ് എടുക്കുന്നത്.
ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് ഡിജിറ്റൽ പാസ്സ്പോർട്ടുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ.