Search
Close this search box.

സാഹസിക കൃത്യങ്ങളുടെ ആഗോള മത്സരം ഒരുക്കി ദുബായ് പോലീസ് ലോക ശ്രദ്ധ നേടുന്നു

സ്വാത് ചലഞ്ച് എന്ന പേരിൽ സാഹസിക കൃത്യങ്ങളുടെ ആഗോള മത്സരം ഒരുക്കി ദുബായ് പോലീസ് ലോക ശ്രദ്ധ നേടുന്നു .യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിസ് ഹൈനസ് ലെഫ്റ്റനന്റ് ജനറൽ സെയ്ഫ് ബിൻ സായ്ദ് അൽ നഹ്യാൻ രക്ഷാധികാരിയായി നടത്തപ്പെടുന്ന ഈ അന്താരാഷ്ട്ര മത്സരം ഫെബ്രുവരി 10 മുതൽ 14 വരെ നടക്കും. തെരഞ്ഞെടുക്കപ്പെട്ട 62 രാജ്യങ്ങൾക്കാണ് സ്വാട്ട് ചലഞ്ചിൽ പങ്കെടുക്കാൻ സാധിക്കുക. ടാക്ടിക്കൽ ഇവൻറ്, ഒബസ്റ്റ്ക്കൾ കോഴ്സ്, ടവർ ഇവൻറ്, ഓഫീസ് റെസ്ക്യൂ, അസ്സോൾട്ട് ഇവൻറ് എന്നിങ്ങനെ 5 വിത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ശാരീരികമായും മാനസികവുമായും എത്രത്തോളം കഴിവുള്ളവരാണെന്നും തന്ത്രങ്ങൾ ഉപയോഗിക്കാനുള്ള കഴിവും സാമർത്ഥ്യവും മത്സര വിജയത്തിന്റെ നിർണ്ണായക ഘടകങ്ങളായി കണക്കാക്കുന്നു.

 

അന്താരാഷ്ട്ര തലത്തിൽ അപൂർവ്വത്തിൽ അപൂർവ്വമായി നടക്കുന്ന ഈ മത്സരം ദുബായ് പോലീസിന്റെ മികവിനെ വിളിച്ചോതുന്നു.
കൂപൊതു ജനങ്ങൾക്ക് മത്സരങ്ങൾ കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. കുടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും വെബ്സൈറ്റ് സന്ദർശിക്കുക: https://swat.dubaipolice.gov.ae/swat/home

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts