ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് ദിവസവുമുള്ള വിമാന സർവ്വീസ് എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രഖ്യാപിച്ചു. ദുബായിൽ നടന്ന പ്രസ്സ് മീറ്റിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് സി.ഇ.ഒ കെ.ശ്യാം സുന്ദർ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലവിൽ ആഴ്ചയിൽ 4 സർവ്വീസുകളാണ് കണ്ണൂരിലേക്കുള്ളത്. ഫെബ്രുവരി 16 മുതൽ ഷാർജ – സൂറത്ത് വിമാന സർവ്വീസും എയർ ഇന്ത്യ എക്സ്പ്രസ്സ് ആരംഭിക്കും. കണ്ണൂർ – മസ്ക്കത്ത്, കണ്ണൂർ – കുവൈറ്റ്, കണ്ണൂർ – ദോഹ സർവ്വീസുകളും ഉടനെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.