ഒരു കിലോ ഫ്രഷ് ചിക്കൻ 9 ദിർഹം 99ഫിൽസ് ന് നൽകിക്കൊണ്ട് അജ്മാനിൽ പുതിയ ഷോപ്പിംഗ് ചരിത്രം കുറിക്കുകയാണ് റവാബി മാർക്കറ്റ്. അജ്‌മാൻ റാഷിദിയ 1 ൽ അടുത്തിടെ ആരംഭിച്ച റവാബി മാർക്കറ്റ് എന്ന ഹൈപ്പർമാർകെറ്റ് കുറഞ്ഞ സമയം കൊണ്ടു തന്നെ സ്വീകാര്യത നേടിക്കഴിഞ്ഞതാണ്. 24 മണിക്കൂറും തുറന്നിരിക്കുന്ന റവാബി മാർക്കറ്റ് വൈകിയെത്തുന്ന ഷോപ്പേഴ്സിന് ഒരു അനുഗ്രഹമാണ്.
ചിക്കൻ, മട്ടൻ, ബീഫ്, ഫിഷ് ഇനങ്ങൾക്ക് പുറമെ, പഴം പച്ചക്കറികൾ തുടങ്ങിയവയ്ക്കും ഈ പ്രൊമോഷൻ കാലയളവിൽ വലിയ വിലക്കുറവാണ് നൽകിയിരിക്കുന്നത്. ഈ സൂപ്പർ സെയിൽ കാലയളവിൽ സവാള ഒന്നേകാൽ ദിർഹത്തിനും ഓറഞ്ച് രണ്ടേമുക്കാലിനും ഫ്രഷ് മട്ടൻ ഇരുപത്തഞ്ചരക്കും ആണ് റവാബി മാർക്കറ്റ് വിൽക്കുന്നത്.
ഗൾഫിൽ പതിറ്റാണ്ടുകളുടെ റീറ്റെയ്ൽ പരിചയം ഉള്ള റവാബി മാർക്കറ്റ് യുഎഇ യിൽ 2018 ലാണ് ഔട്ലെറ്റുകൾ തുറക്കാൻ തുടങ്ങിയത്.
മറ്റു ഗൾഫ് രാജ്യങ്ങളിൽ 35ൽ അധികം സ്ഥാപനങ്ങൾ ഗ്രൂപ്പിനുണ്ട്.
ജനുവരി 24 വ്യാഴം മുതൽ ആരംഭിക്കുന്ന സ്പെഷ്യൽ “റവാബി മാർക്കറ്റ് വില നിലവാര വിപ്ലവം ” ആദ്യത്തെ 3 ദിവസം ( വ്യാഴം, വെള്ളി, ശനി ) ഏറ്റവും കുറഞ്ഞ വിലയിലാണ് മുന്നോട്ട് പോകുന്നത്.
തങ്ങളുടെ സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താനാണ് 100 കണക്കിന് വിഭവങ്ങൾക്ക് പ്രൊമോഷൻ നൽകിയിരിക്കുന്നത്.
താഴത്തെ നിലയിൽ ഫുഡ് വിഭവങ്ങൾ, പഴം, പച്ചക്കറികൾ, റോസ്റ്ററി ഐറ്റംസ്, ജ്യൂസ്, പാൽ തുടങ്ങിയവയുടെ അതി വിപുലമായ ശേഖരവും മുകളിൽ ഗാർമെൻറ്സ്., ഇലക്ട്രോണിക്സ്, ലെതർ ഉൽപന്നങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഈ ആഴ്ച -വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ കുട്ടികൾക്കായി കളറിംഗ് മത്സരം അടക്കമുള്ള ആക്ടിവേഷൻ പരിപാടികളും ഒരുക്കിയിട്ടുണ്ട്. നിരവധി സമ്മാനങ്ങളാണ് റവാബി മാർക്കറ്റ് ഷോപ്പേഴ്സിനും കുട്ടികൾക്കും ഒരുക്കിയിരിക്കുന്നത്.