ദുബൈ: ദുബായ് കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന ദവ പദ്ധതി പേരു പോലെ തന്നെ നിത്യ രോഗികൾക്കുള്ള ശമന മാർഗമാണെന്നു ദുബായ് കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ. ദവയിൽ സഹകരിച്ചവരുടെ സ്നേഹ സംഗമം ദവയുടെ സ്നേഹക്കൂട്ട് എന്ന പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിത്യ രോഗികൾക്ക് ഒരു ആശ്വാസം എന്ന നിലയിൽ അവർക്ക് മരുനിന്നുള്ള ഒരു സഹായം ചെയ്യുക എന്നതാണ് ദവ
എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട് മുഖ്യാതിഥി ആയിരുന്നു. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കണ്ടത്തി കാരുണ്യ പ്രവത്തനം നടത്തുന്നടൊപ്പം ആതുര സേവനം രംഗത്തും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യസ രംഗത്തും കെഎംസിസി നടുത്തന്നത് സമാനദകൾ ഇല്ലാത്തതാണെന്നും ലോകോത്തര മാതൃക പ്രവർത്തനമാണെന്നും അദ്ദേഹം അഭിപ്രയപെട്ടു.
ഹൃസ്വസന്ദർശനാർത്ഥം ദുബായിൽ എത്തിയ മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചയാത്ത് സെക്രട്ടി മനാഫ് എടനീരിനെ യോഗത്തിൽ ആദരിച്ചു.
പുതുതായി തെരഞ്ഞെടുക്കപെട്ട കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് നൂറുദ്ധീൻ സി.യ്ച്ചിനെയും , ജനറൽ സെക്രട്ടറി സലാം കന്നിപ്പാടിനെയും , ട്രഷറർ ഹനീഫ് ടി.ആർനെയും,ഉപാധ്യക്ഷൻ ഈ.ബി അഹമ്മദ്, സെക്രട്ടറി ഫൈസൽ മുഹ്‌സിന്,കാസറഗോഡ് മണ്ഡലം പ്രസിഡന്റ ഫൈസൽ പട്ടേൽ, ജനറൽ സെക്രട്ടറി പി.ഡി നൂറുദ്ദീൻ, ഓർഗനൈസിംഗ് സെക്രട്ടറി സിദ്ദിഖ് ചൗക്കി , ഉപാധ്യക്ഷൻ സുബൈർ അബ്ദുല്ല,അബ്ദുല്ല ബെളിഞ്ചം,സെക്രട്ടറി
എം.എസ് ഹമീദ്, സഫ്‌വാൻ അണങ്കൂറിനെയും യോഗം ആദരിച്ചു.
ദവ പദ്ധതിയുടെ വിജയത്തിന് വേണ്ടി സഹകരിച്ചവർക്ക് ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉപഹാരം നൽകി.
യോഗത്തിൽ ഹാരിസ് ബ്രതെഴ്സ്,സർഫറാസ് റഹ്മാൻ,ഗഫൂർ ഊദ് ,ഹനീഫ് അണങ്കൂർ,ജഫാർ കുന്നിൽ,കാമിൽ ബാങ്കോട്,ഹാരിസ് കച്ചേരി,ഷിഫാസ്,സമീൽ, അഹമ്മദ് വെൽഫിറ്റ്,ജാഫർ ഇല്ലല്ലാഹ്,ഹാഷിം വെൽഫിറ്റ്,മൻസൂർ എന്നിവർ സംബന്ധിച്ചു.
പ്രസിഡന്റ് ഫൈസൽ മുഹ്‌സിന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതവും ഉപാധ്യക്ഷൻ കാദർ ബാങ്കോട് നന്ദിയും പറഞ്ഞു.