ദശാബ്ദങ്ങളായി നില നിന്നിരുന്ന കീഴ് വഴക്കങ്ങൾ മറികടന്ന്, പാക്കിസ്ഥാൻ ഇനി മുതൽ യുഎഇ സ്വദേശികൾക്ക് വിസാ ഓൺ അറൈവൽ സൗകര്യം നൽകാൻ ആലോചിക്കുന്നു. അടുത്ത മാസം ഇതിന്റെ വിശദാംശങ്ങൾ അറിയിക്കുമെന്ന് പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി ദുബായിൽ പറഞ്ഞു.
പാക്കിസ്ഥാൻ ടൂറിസം രംഗത്ത് കുതിച്ചു കയറ്റം നടത്താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് – യു എസ് പാസ്പോർട് ഹോൾഡർമാർക്കും പുതിയ സൗകര്യം ബാധകമാണ്