അബുദാബിയിലെ ഷോപ്പിംഗ് സെൻററുകളിൽ എക്കണോമിക് ഡിപ്പാർട്ട്മെന്റ് ജനുവരി വരെ നടത്തിയ പരിശോധനകളിൽ പ്രശസ്തങ്ങളായ കോസ്മെറ്റിക് ബ്രാൻഡുകളുടെ 2523 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
വ്യാജ ഉത്പന്നങ്ങൾ വിറ്റഴിച്ച കച്ചവടക്കാർ അഞ്ഞുറ് ദിർഹം മുതൽ ഇരുപതിനായിരം ദിർഹം വരെ പിഴ അടയ്ക്കണം.
ഓൺലൈൻ വഴിയും കടകളിൽ നിന്നും പ്രമുഖ ബ്രാൻഡുകളുടെ സൗന്ദര്യപരിചരണവസ്തുക്കൾ വാങ്ങുമ്പോൾ ഗുണം കുറഞ്ഞ വ്യാജ ഉത്പന്നങ്ങൾ ലഭിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് അധികൃതർ പരിശോധന കർശനമാക്കിയത്.
റിപ്പോർട്ട് തയ്യാറാക്കിയത്: പ്രശാന്ത് ബാലചന്ദ്രൻ