അബൂദാബി

അനസ് കൊഴങ്ങോറനെ ആദരിച്ചു

കേരളത്തിലെ പ്രമുഖ മുസ്‌ലിം കുടുംബമായ കൊഴങ്ങോറൻ കുടുംബത്തിൽ നിന്നും
ആസ്‌ട്രേലിയയിൽ പോയി സിവിൽ ഏവിയേഷൻ (പൈലറ്റ് ) കോഴ്സ് പൂർത്തിയാക്കിയ അനസ് കൊഴങ്ങോറനെ പ്രവാസി കൊഴങ്ങോറൻ കമ്മിറ്റി ആദരിച്ചു
യുഎഇ യിലെ പ്രമുഖ വ്യവസായിയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഫാത്തിമ ഗ്രൂപ്പ്‌ എംഡി ഇ.പി മൂസ ഹാജി മൊമെന്റോ നൽകി ആദരിച്ചു അബുദാബിയിലെ യുവ സാമൂഹിക പ്രവർത്തകൻ മുനീർ പാണ്ടിയാല അനുമോദനപത്രം നൽകി, അബുദാബിയിൽ നടന്ന ചടങ്ങിൽ പ്രവാസി കൊഴങ്ങോറൻ ചീഫ് കോഓർഡിനേറ്റർ ബഷീർ പുത്തുതൊടി ആമുഖ പ്രഭാഷണം നടത്തി, ചടങ്ങിൽ പ്രവാസി കൊഴങ്ങോറൻ കോ ഓർഡിനേറ്റർ ഷമീർ മുണ്ടുമുഴി, വൈസ് പ്രസിഡന്റ് വഹാബ് മമ്പാട്, ഹനീഫ മാവൂർ സംസാരിക്കുകയും ജനറൽ സെക്രട്ടറി ശംസുദ്ധീൻ മാവൂർ സ്വാഗതവും സെക്രട്ടറി സത്താർ മാനു നന്ദിയും പറഞ്ഞു

error: Content is protected !!