Uncategorized

സേലം ഈറോഡ് ഇൻ‌വെസ്റ്റ്‌മെൻറ് ലിമിറ്റഡിനെ സ്വന്തമാക്കാൻ കേരളത്തിന്റെ ഐ.സി‌.എൽ ഫിൻ‌കോർപ്പ്

സേലം ഈറോഡ് ഇൻ‌വെസ്റ്റ്‌മെൻറ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതിന് ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവെച്ചതായി കേരളത്തിൻറെ  റിസർവ് ബാങ്ക് അംഗീകരിച്ച ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന ശൃംഖലയായ  ഐ.സി‌.എൽ ഫിൻ‌കോർപ്പ് ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു.
കമ്പനിയുടെ പ്രമോട്ടർ ഗ്രൂപ്പിലെ 74.27 ശതമാനം ഓഹരികൾ ഐ‌സി‌എൽ ഫിൻ‌കോർപ്പ് ഏറ്റെടുക്കും. 2019-20 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എൻ‌.സി.ഡി (നോൺ കോൺവെർട്ടിബിൾ ഡിബഞ്ചർസ്)-യുടെ     പബ്ലിക് ഇഷ്യു പുറത്തിറക്കും.
“കുറച്ച് വർഷത്തിനുള്ളിൽ തന്നെ  റിവേഴ്സ് മെർജ്  വഴി  ഫിനാൻസ് ബാങ്കായി മാറാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ദുബായിൽ നടന്ന  ഔദ്യോഗിക ലോഞ്ചിങിന് ശേഷം ഗൾഫിലും ചുവടുറപ്പിക്കുയാണ് ഞങ്ങൾ” .ഐ‌.സി‌.എൽ ഫിൻ‌കോർപ് ചെയർമാൻ  കെ‌.ജി അനിൽകുമാർ ദുബായ് വാർത്തയോട് പറഞ്ഞു

കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി 150- ലധികം ഔട്ട്ലെറ്റുകളുള്ള ദക്ഷിണേന്ത്യയിലെ റിസർവ് ബാങ്ക് അംഗീകരിച്ച ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന ശൃംഖലയാണ് ഐ.സി‌.എൽ ഫിൻ കോർപ്പ്.

error: Content is protected !!