അന്തർദേശീയം ഇന്ത്യ കേരളം

ഫെബ്രുവരി ഒന്നിന് ശേഷം കോവിഡ് 19 ബാധിച്ച രാജ്യങ്ങളില്‍ പോയവർ ഇൻഡ്യയിൽ പ്രവേശിക്കരുത്‌ ;മുന്നറിയിപ്പ് നൽകി ബ്യൂറോ ഓഫ് ഇമിഗ്രേഷൻ

കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിദേശികള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. ഇവര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കരുതെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍റെ മുന്നറിയിപ്പ്.ഫെബ്രുവരി ഒന്നിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിദേശികള്‍ക്കാണ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവിൽ ഇന്ത്യയിലുള്ള വിദേശികൾ വിസയുമായി ബന്ധപ്പെട്ട സേവനങ്ങൾ  ക്ക് അടുത്തുള്ള എഫ്ആർആ‌ര്‍ഒ ഓഫീസുമായി ബന്ധപ്പെടണമെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു.

error: Content is protected !!