ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനം; കുർബാനയിൽ പങ്കെടുക്കുന്നവർക്ക് അവധി

ഫ്രാൻസിസ് മാർപ്പാപ്പയുടെ യു.എ.ഇ.സന്ദർശനത്തിന്റെ ഭാഗമായുള്ള കുർബാനയിൽ പങ്കെടുക്കാൻ പ്രത്യേകപാസുള്ള സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അവധി ലഭിക്കും. യു.എ.ഇ.യിലെ മിനിസ്ട്രി ഓഫ് ഹ്യുമൻ റിസോഴ്സസ് ആൻറ് എമിറേറ്റൈസേഷൻ ആണ് അവധി പ്രഖ്യാപിച്ചത്.

ഫെബ്രുവരി 3 മുതൽ 5 വരെയാണ് മാർപ്പാപ്പയുടെ യു.എ.ഇ. സന്ദർശനം.
അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ ഫെബ്രുവരി അഞ്ചാം തീയതിയാണ് ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകുന്ന കുർബാന നടക്കുന്നത്. കുർബാനയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ് നിർബന്ധമാണ്.

അബുദാബി കിരീടാവകാശിയും യു.എ.ഇ.സായുധസേനകളുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് സായിദ് അൽ നഹ്യാന്റെ പ്രത്യേകക്ഷണപ്രകാരമാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ യു.എ.ഇ.സന്ദർശനം.

1,35,000 പേരാണ് മാർപ്പാപ്പയെ കാണുവാനായി സായിദ് സ്പോർട്സ് സിറ്റിയിൽ ഫെബ്രുവരി അഞ്ചിന് എത്തുന്നത്. രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചതിൽ വച്ച് ഏറ്റവും വലിയ സമ്മേളനമായിരിക്കും അന്ന് നടക്കുക. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേകവാഹനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.

യു.എ.ഇ.യുടെ സഹിഷ്ണുതയുടേയും തുറന്ന മനസിന്റേയും സമഭാവനയുടേയും പ്രത്യക്ഷോദാഹരണമാണ് കത്തോലിക്ക സഭയുടെ അധിപനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ യു.എ.ഇ. സന്ദർശനമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

 

റിപ്പോർട്ട്‌ : പ്രശാന്ത് ബാലചന്ദ്രൻ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!