UAE News അബൂദാബി

യു എ ഇയിൽ സജീവ കോവിഡ് രോഗികളുടെ എണ്ണം 20,400 കടന്നു – JULY 22

UAE COVID 19 UPDATES_JULY 22

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,547 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,519  പേർക്ക് രോഗമുക്തിയും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,547 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 667,080 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,519 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 644,753 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,910 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 20,417 സജീവ കോവിഡ് കേസുകളാണുള്ളത്.

164,110  അധിക കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!