ബിൽഡിങ് പെർമിറ്റ് എളുപ്പമാക്കാൻ ആപ്പുമായി ദുബായ് മുനിസിപ്പാലിറ്റി. ഇന്നലെ ദുബായ് ബിൽഡിങ് പെർമിറ്റ് ഡെവലപ്മെന്റ് കമ്മറ്റി ചെയർമാൻ ദാവൂദ് അൽ ഹജറിയാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള എല്ലാ സർക്കാർ സേവനങ്ങളും ആപ്പ് വഴി ലഭ്യമാകും.
ദുബായ് BPS എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആൻഡ്രോയിഡ്,iOS പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും. ആപ്പ് വഴി നിക്ഷേപകർക്കും നിർമ്മാതാക്കൾക്കും കെട്ടിട പെർമിറ്റുകൾക്കുള്ള അപേക്ഷ സമർപ്പിക്കാനും അവയുടെ പുരോഗതി പരിശോധിക്കാനും സാധിക്കും.
സർക്കാർ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് ഉള്ള ഒരു ചുവടുവെപ്പാണ് പുതിയ ആപ്പ്.