സി ബി എസ് ഇ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

യു എ ഇയിലെ ആയിരകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ എഴുതുന്ന സി ബി എസ് ഇ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രവരി 21 മുതൽ മാർച്ച് 29 വരെയാണ് 10,12 ക്ലാസുകളിലെ വാർഷിക പൊതു പരീക്ഷ നടക്കുക. 13546 വിദ്യാർത്ഥികളാണ് ഈ വർഷം യു എ ഇയിൽ നിന്ന് പരീക്ഷ എഴുതുന്നത്.

പരീക്ഷയ്ക്ക് ഇടയിൽ ഒഴിവുദിവസങ്ങൾ അനുവദിച്ചു കൊണ്ടുള്ള ടൈം ടേബിൾ ആണ് സി ബി എസ് സി പുറത്തിറക്കിയത്. ഇത് ഏറെ ഗുണം ചെയ്യുന്നതാണെന്ന് വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ അഭിപ്രായപ്പെടുന്നു.

വിവിധ എൻട്രൻസ് പരീക്ഷാ തീയതികൾ കൂടി പരിഗണിച്ചാണ് എക്സാം തീയതികൾ ക്രമീകരിച്ചിരിക്കുന്നത് എന്നും സി ബി എസ് സി അറിയിച്ചു. ഇത് വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിന് ആവശ്യമായ സമയം നൽകുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!