Search
Close this search box.

അബുദാബിയിൽ വൃത്തിഹീനമായ ഭക്ഷണശാലകൾ അടച്ചുപൂട്ടി

ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടത്തിയതിനെ തുടർന്ന് രണ്ട് ഭക്ഷണശാലകൾ താൽക്കാലികമായി അടച്ചുപൂട്ടാൻ അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി തീരുമാനിച്ചു. മോൾട്ടൻ മി റെസ്റ്റോറന്റ്, അൽ സാദ് ബേക്കറി എന്നിവയാണ് അടച്ചുപൂട്ടാൻ ഉത്തരവ് ഇറങ്ങിയിട്ടുള്ള സ്ഥാപനങ്ങൾ.

ശുചിത്വമില്ലായ്മയും ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ചതുമാണ് ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കാരണം എന്ന് ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. നിയമലംഘനങ്ങൾ പരിഹരിച്ച് നിർമ്മാണം നടത്തിയാൽ മാത്രമേ ഇനി ഇവർക്ക് തുറന്നു പ്രവർത്തിക്കാൻ സാധിക്കൂ. ഇവരുടെ അടുക്കളയിൽ പ്രാണികളും വൃത്തിയില്ലാത്ത വസ്തുക്കളുമാണ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർ കണ്ടത്.

ഭക്ഷണശാലകൾക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ശുചിത്വത്തെ കുറിച്ച് മുന്നറിയിപ്പ് നല്കിയതാണെന്നും അത് പാലിക്കാത്തതുകൊണ്ടാണ് ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നതെന്നും അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts