ബാബരി മസ്ജിദ് കേസ് ജനുവരി 4 ന് സുപ്രീം കോടതിയിൽ

ബാബരി മസ്ജിദ് കേസിൽ ഉ​ട​ൻ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ജ​നു​വ​രി നാ​ലി​നു പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ഒ​ക്ടോ​ബ​റി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു മാ​റ്റി​യി​രു​ന്നു. ഏ​തു ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക എ​ന്ന​തും ജ​നു​വ​രി​യി​ൽ തീ​രു​മാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ഹ​ർ​ജി​ക​ൾ എ​ത്ര​യും വേ​ഗം പ​രി​ഗ​ണി​ച്ച് വാ​ദം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ട​ക്ക​മു​ള്ള ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ത​ള്ളി​യാ​യി​രു​ന്നു ന​ട​പ​ടി.

അ​യോ​ധ്യ​യി​ലെ 2.77 ഏ​ക്ക​ർ ഭൂ​മി സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്, നി​ർ​മോ​ഹി അ​ഖാ​ഡ, രാം ​ല​ല്ല എ​ന്നി​വ​ർ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി​യ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യു​ള്ള 13 ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!