എണ്ണ വിപണി വീണ്ടും ഇടിയുന്നതോടെ ആശങ്കയിലായി ഉദ്‌പാദക രാഷ്ട്രങ്ങൾ. അമേരിക്കയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും ചില രാഷ്ട്രങ്ങൾ ഉദ്പ്പാദനം വര്‍ധിപ്പിച്ചതുമാണ് വിലയിടിയാന്‍ കാരണമായിട്ടുള്ളത്.
എണ്ണ ഉദ്പാദകരാഷ്ട്രങ്ങളുടെ അടിയന്തിര യോഗം ചേരുമെന്ന് യു എ ഇ ഊർജ്ജ മന്ത്രി വ്യക്തമാക്കി. ഇറാഖ്, വിയന്ന പോലുള്ള ചില രാഷ്ട്രങ്ങള്‍ക്ക് ഇളവ് അനുവദിച്ചതും , ചെറുകിട എണ്ണയുല്‍പ്പാദന രാഷ്ട്രങ്ങളില്‍ ചിലത് ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും തിരിച്ചടിയായി. യൂറോപ്പ് ഉള്‍പ്പെടെ ആഗോള തലത്തിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും എണ്ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമായാതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഉദ്പാദക രാജ്യങ്ങൾ അംഗീകരിച്ച ഉദ്പാദനത്തിലെ കുറവ് തീരുമാനം അങ്ങനെ തന്നെ തുടർന്നാലും മാർക്കറ്റ് വിപണിയിലെ ഡിമാൻഡ് നിലനിർത്താൻ കഴിയുമെന്ന് കുവൈത്തിൽ നടന്ന അറബ് കയറ്റുമതി രാജ്യങ്ങളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. കൂടുതൽ വെട്ടിക്കുറക്കലിനെ പഠനം നടത്തുമെന്നും അടിയന്തിര യോഗം വിളിച്ചു ചേർക്കാൻ ഒപെക്കിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ബ്രെന്റ് ക്രൂഡിന് 12 സെന്റ് വർധിച്ചു 53.94 ഡോളറും യു എസ് ക്രൂഡിന് 3 സെന്റ്സ് ഇടിഞ്ഞു 45.56 ഡോളറുമാണ് ബാരൽ വില.