നിങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റ് ഉടൻ തയ്യാറാക്കിക്കോളൂ.. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കമാവുകയാണ്. ഇതിന്റെ ഭാഗമായി നാളെ ഉച്ച മുതൽ 12 മണിക്കൂർ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നു. ഈ സമയത്ത് 90 ശതമാനം വരെയാണ് വിവിധ ഉത്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബർ 26 മുതൽ ഫെബ്രവരി 7 വരെയാണ് ഇക്കുറി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുക. നഗരത്തിലെ 3200 ലധികം ഔട്ട്ലറ്റുകളിലായി 700 ഓളം ബ്രാൻഡുകളാണ് ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തുന്നത്.
ഫെസ്റ്റിവലിന് തുടക്കം കുറിച്ചുകൊണ്ടുള്ള 12 മണിക്കൂർ മെഗാ ഫ്ലാഷ് സെയിൽ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ട ഉത്പന്നങ്ങൾ 90 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാവും. മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദൈറ, സിറ്റി സെന്റർ മി’ ഐസെം, സിറ്റി സെന്റർ ബർഷ, സിറ്റി സെന്റർ അൽ ഷിന്ദഗ എന്നിവിടങ്ങളിൽ ആയിരിക്കും ഈ ഓഫർ ബാധകമായിരിക്കുക.
ലോകത്ത് പകരങ്ങൾ ഇല്ലാത്ത ഷോപ്പിംഗ് മേളയ്ക്കാണ് നാളെ മുതൽ പകലും രാവും ദുബായ് നഗരം സാക്ഷിയാവുക. വമ്പിച്ച ഓഫറുകൾക്ക് പുറമെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പുകളും മേളയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. .