റാസല്‍ ഖൈമയില്‍ കാർ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് തകർന്ന് മലയാളി യുവതി കൊല്ലപ്പെട്ടു. റാസല്‍ ഖൈമയിലെ ഖറാന്‍ റോഡില്‍ ആണ് മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. പാലക്കാട് ഒറ്റപ്പാലം സ്വദേശി പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീണ്‍ (25) ആണ് മരിച്ചത്. കാസര്‍കോട് നീലേശ്വരം സ്വദേശിനിയാണ് ദിവ്യ.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഖോര്‍ഖോറില്‍ റാക് പോര്‍ട്ട് ഹച്ച് സണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീണ്‍. രണ്ടു വയസ്സുള്ള ദക്ഷ് ഏകമകനാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി യു.എ.ഇ.യിലുള്ള ഇവര്‍ ആറുമാസം മുമ്പാണ് റാസല്‍ഖൈമയില്‍ എത്തുന്നത്.
മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് ക്കൊണ്ടുപോകും.