മഴയും മോശം കാലാവസ്ഥയും കാരണം ജനുവരി 1, 2 തീയതികളിൽ റാസൽഖൈമയിലെ ജബൽ ജെയ്‌സ് സിപ്‌ലൈനുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ജബൽ ജെയ്‌സിലെ സിപ്‌ലൈനിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച മുതൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ഷാർജ, ദുബായ് റാസൽ ഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ രാത്രിയും പുലർച്ചെയും ഇടത്തരം മഴ പെയ്തതായി ദേശീയ കാലാവസ്ഥാ വകുപ്പ് (NCM)അറിയിച്ചു.
https://www.instagram.com/p/CYL9O9HJg7a/?utm_source=ig_embed&ig_rid=fc681b99-e8a8-4446-894e-0865c6388ebd