നാളെ തിങ്കളാഴ്ച ശൈത്യകാല അവധിക്ക് ശേഷം യു എ ഇയിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിനാൽ ദുബായിലെ ഏതാനും സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറും.
വിക്ടറി ഹൈറ്റ്സ് പ്രൈമറി സ്കൂൾ, കെന്റ് കോളേജ് ദുബായ്, ദുബായ് ഇംഗ്ലീഷ് സ്പീക്കിംഗ് സ്കൂൾ ആൻഡ് കോളേജ് (DESSC) എന്നിവ താൽകാലികമായി ഓൺലൈൻ മോഡിലേക്ക് മാറുന്ന ചില സ്കൂളുകളിൽ ഉൾപ്പെടുന്നു.
ജനുവരി 2 ന് കോവിഡ് -19 കേസുകൾ 2,600 ൽ എത്തിയതിനാൽ ദുബായിലെ ജെംസ് സ്കൂളുകളിൽ പഠിക്കുന്ന ഏതാനും വിദ്യാർത്ഥികളും ഓൺലൈൻ പഠനം തിരഞ്ഞെടുക്കും.
കോവിഡ് പോസിറ്റീവ് പരിശോധനാ ഫലങ്ങളും ‘അടുത്ത കോൺടാക്റ്റുകളും’ ഉള്ള ജീവനക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് ജെംസ് എഡ്യൂക്കേഷൻ ചീഫ് ഓപ്പറേഷൻ ഓഫീസർ എൽമാരി വെന്റർ പറഞ്ഞു.
ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (KHDA)പൂർണ പിന്തുണയോടെയാണ് ഓൺലൈൻ പഠനത്തിലേക്കുള്ള ഈ താൽക്കാലിക മാറ്റം.