ഇന്ത്യയിൽ ആശങ്ക വിതച്ച് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 27,553 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവര്‍ 1,45,582 ആയി ഉയര്‍ന്നു. 10,846 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ ഒമിക്രോണ്‍ കേസുകള്‍ 1700 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 639 പേരും രോഗമുക്തി നേടി.
അതേസമയം, 15 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചു. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേതിന് നീല നിറവും. എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും.