യു എ ഇയിൽ ഇന്ന് 2022 ജനുവരി 3 ന് പുതിയ 2,515 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണവും രേഖപ്പെടുത്തി.
2,515 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 769,608 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,169 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 862 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 747,715 ആയി. യുഎഇയിൽ നിലവിൽ 19,724 സജീവ കോവിഡ് കേസുകളാണുള്ളത്.
371,384 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,515 പുതിയ കേസുകൾ കണ്ടെത്തിയത്.