ഷാർജയിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവര ഓൺലൈൻ വിദ്യാഭ്യാസം തിരഞ്ഞെടുക്കാനാകുമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അറിയിച്ചു.
യു എ ഇയിൽ തുടർച്ചയായി കോവിഡ് -19 കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിനാൽ ഷാർജയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽമാർ തീരുമാനം എടുത്തതിനെ തുടർന്ന് ആവശ്യമെങ്കിൽ താൽക്കാലികമായി രണ്ട് സ്കൂൾ ദിവസത്തേക്ക് ക്ലാസുകൾ ഓൺലൈനിൽ തുടരുമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. മാതാപിതാക്കൾക്ക് മക്കൾക്കായി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവര ഓൺലൈൻ വിദ്യാഭ്യാസം തിരഞ്ഞെടുക്കാനാകുമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അറിയിച്ചു.
കർശനമായ കോവിഡ് സുരക്ഷാ നടപടികളോടെ ഇന്ന് തിങ്കളാഴ്ച ഷാർജയിലെ സ്‌കൂളുകളിൽ വ്യക്തിഗത പഠനത്തിനായി വിദ്യാർത്ഥികളെ സ്വീകരിച്ചിരുന്നു.
അബുദാബിയിലെയും ഉമ്മുൽ ഖുവൈനിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളും പബ്ലിക് സ്‌കൂളുകളും കൊവിഡ് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ രണ്ടാഴ്ചയെങ്കിലും ഓൺലൈൻ പഠനം തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
https://twitter.com/shjspea/status/1477972573438754822?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Etweet