കനത്ത മഴയെത്തുടർന്ന് വാദി അൽ-ബൈഹിൽ വെള്ളപ്പൊക്കത്തിൽ കാറിൽ കുടുങ്ങിയ ഡ്രൈവറെ റാസൽഖൈമ പോലീസിന്റെ ഹെലികോപ്റ്റർ രക്ഷാദൗത്യം രക്ഷപ്പെടുത്തി.
വെള്ളപ്പൊക്കത്തിൽ കാർ മുങ്ങിപോയതിനെത്തുടർന്ന് ഡ്രൈവർ കാറിൽ കുടുങ്ങികിടക്കുന്ന വീഡിയോയും അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. സംഭവമറിഞ്ഞ ഉടൻ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാഹനത്തിൽ നിന്ന് പോലീസിന്റെ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് വന്ന് ഡ്രൈവറെ രക്ഷിക്കുകയായിരുന്നു.
റാസ് അൽ-ഖൈമയുടെ വടക്കൻ, പർവത പ്രദേശങ്ങളിൽ നിർത്താതെയുള്ള മഴ റിപ്പോർട്ട് ചെയ്തിരുന്നു, ഇത് ജബൽ ജെയ്‌സിലും വെള്ളപ്പൊക്കത്തിനും കാരണമായി.
وادي البيح #رأس_الخيمة #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس #محمد_الشحي #فريق_العواصف pic.twitter.com/ym3E5plq2W
— المركز الوطني للأرصاد (@NCMS_media) January 3, 2022