അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ 235 മത് നറുക്കെടുപ്പിൽ എക്കാലത്തെയും ഏറ്റവും വലിയ സമ്മാനത്തുകയായ 25 മില്ല്യൺ ദിർഹം പ്രവാസി മലയാളി സ്വന്തമാക്കി.
കേരളത്തിൽ നിന്നുള്ള ഹരിദാസൻ മൂത്താട്ടിൽ വാസുണ്ണി ആണ് അബുദാബി ബിഗ്റ്റിക്കറ്റിന്റ ഒന്നാം സമ്മാനത്തുകയായ 25 മില്ല്യൺ ദിർഹത്തിന് അർഹനായത്. ഡിസംബർ 30-ന് 500 ദിർഹത്തിന് എടുത്ത 232976 എന്ന ടിക്കറ്റ് നമ്പറിലാണ് ഭാഗ്യം കടാക്ഷിച്ചത്. നറുക്കെടുപ്പ് സമയത്ത് ബിഗ് ടിക്കറ്റ് അവതാരകനായ റിച്ചാർഡ് വാസുണ്ണിയെ വിളിച്ചപ്പോൾ ഞാൻ ഞെട്ടിയിരിക്കുകയാണെന്നും അവിശ്വസനീയമാണെന്നുമാണ് വാസുണ്ണി ഫോണിലൂടെ പ്രതികരിച്ചത്.
ഇത്തവണ അബുദാബി ടിക്കറ്റിന്റെ രണ്ടാം സമ്മാനം മുതൽ ആറാം സമ്മാനം വരെ കരസ്ഥമാക്കിയിട്ടുള്ളതും ഇന്ത്യൻ പ്രവാസികൾ തന്നെയാണ്