ഹാപ്പിനസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ അബുദാബി പൊലീസ് മിന്നൽ പരിശോധന നടത്തി. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തനമെന്നും പരിശോധിക്കുന്നു.
അബുദാബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫിയാണ് പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. നടപടികൾ ലഘൂകരിച്ച് പൊതുജനങ്ങൾക്ക് ഗതാഗത സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളെ നേരിൽ കണ്ട് ലഭ്യമായ സേവനത്തെക്കുറിച്ച് ചോദിച്ചറിയുകയും കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ അവരുടെ നിരീക്ഷണങ്ങളും നിർദേശങ്ങളും ചോദിക്കുകയും ചെയ്തു.