വാഹനത്തില്‍ മറന്ന് വെച്ച ഒരു ലക്ഷം ദിര്‍ഹം യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്കി ടാക്സി ഡ്രൈവര്‍. നൈജീരിയന്‍ പൗരനായ അബ്രഹമാണ് പണം യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി തിരികെ നല്‍കിയത്. തുടര്‍ന്ന്, ഡ്രൈവറുടെ സത്യസന്ധതയെ ഷാര്‍ജ ടാക്സി അധികൃതര്‍ ആദരിച്ചു.
യാത്രക്കാരന് ടാക്സിയില്‍ നിന്നും ഇറങ്ങിപ്പോയ ശേഷമാണ് വാഹനത്തിന്റെ പിന്‍സീറ്റിലുള്ള ബാഗ് അബ്രഹാമിന്റെ ശ്രദ്ധയില്‍പ്പെടുത്. ഉടന്‍ തന്നെ അത് ഉടമയെ കണ്ടെത്തി തിരികെ നല്കി. അബ്രഹാമിന്റെ സന്മനസ്സ് മനസിലാക്കി ഷാര്‍ജ ടാക്സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് അല്കിന്ദി അബ്രഹാമിനെ ടാക്സി ആസ്ഥാനത്ത് വെച്ച് ആദരിക്കുകയും ചെയ്തു.
യാത്രക്കാര്‍ക്ക് ടാക്സി വാഹനങ്ങളിലുള്ള വിശ്വാസ്യതയും സുരക്ഷാബോധവും വര്‍ദ്ധിക്കാന്‍ ഇത്തരം ആത്മാര്‍ഥ സേവനങ്ങള്‍ ഉപകരിക്കുമെന്ന് ഖാലിദ് അല്കിന്ദി പറഞ്ഞു. യാത്രക്കാരുടെ നഷ്ടപ്പെട്ട വസ്തുക്കള്‍ ഉടമകള്‍ക്ക് തിരികെ നല്കാന് ടാക്സി വാഹനങ്ങള്‍ ജാഗ്രത പുലര്‍ത്താറുണ്ടെന്നും സാധനങ്ങള്‍ വാഹനങ്ങളില്‍ മറന്നുവെച്ചാല്‍ യാത്രക്കാര്‍ക്ക് 600525252 എന്ന നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാമെന്ന് ഖാലിദ് അറിയിച്ചു.