യു എ ഇയിൽ പുതിയ വാരാന്ത്യ അവധിമാറ്റത്തിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച പ്രവൃത്തിദിനം ഇന്ന്. ആഴ്ചയിൽ നാലര ദിവസം പ്രവൃത്തി സമയമാക്കി കുറച്ച ശേഷം ആദ്യമെത്തുന്ന വെള്ളിയാഴ്ച്ച ഇന്നാണ് ( 2022 ജനുവരി 7 ). ഇന്ന് മുതൽ വെള്ളിയാഴ്ചകളിൽ സർക്കാർ ജീവനക്കാർ ഉച്ചയ്ക്ക് 12 മണി വരെ ജോലി ചെയ്യും.
വെള്ളിയാഴ്ചകളിൽ ഏതാനും ജീവനക്കാർക്ക് വീട്ടിലോ ഇരുന്ന് ജോലി ചെയ്യാനും അനുമതിയുണ്ട്. എന്നിരുന്നാലും 70% ജീവനക്കാർ ഓഫിസിൽ എത്തണമെന്നാണ് നിർദേശം. ശനി, ഞായർ ദിവസങ്ങളിലാണ് പുതിയ വാരാന്ത്യ അവധി. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഇന്ന് പ്രവൃത്തി ദിനമാണ്. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഇന്ന് വെള്ളിയാഴ്ച പ്രവൃത്തി ദിനമാണ്.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ 3.30 വരെയും വെള്ളി രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് യു എ ഇയിലെ പുതിയ പ്രവൃത്തി സമയം. എന്നാൽ വെള്ളിയാഴ്ച മൊത്തമായി അവധിയുള്ള ഷാർജയിൽ ജുമുഅ 1.15 ന് തന്നെ നമസ്കാരത്തിൽ മാറ്റമുണ്ടാകില്ല.