റാസൽഖൈമയിൽ സൈക്കിൾ യാത്രക്കാരനായ പാകിസ്ഥാൻ സ്വദേശി ട്രക്ക് ഇടിച്ച് മരിച്ചു. ഇന്നലെയാണ് അപകടം ഉണ്ടായത്. മരിച്ച ആൾക്ക് 35 വയസ്സ് പ്രായമുണ്ട്. ഇയാൾ സഞ്ചരിച്ചിരുന്ന സൈക്കിളിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. താൻ സൈക്കിൾ കണ്ടില്ല എന്നാണ് ട്രക്ക് ഡ്രൈവർ പറയുന്നത്.
അപകടം നടന്ന ഉടൻ തന്നെ ഇയാളെ അടുത്തുള്ള സഖർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ ആയില്ല.
യു എ ഇയിൽ മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണയാണ് സൈക്കിൾ യാത്രക്കാർ അപകടത്തിൽ പെട്ട് മരിക്കുന്നത്. എല്ലാ ഡ്രൈവർമാരും ഇരുചക്രവാഹന യാത്രക്കാരെ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.