ദുബായിൽ ഒരു മാളിലെ കടയിൽ നിന്നും വസ്ത്രങ്ങൾ മോഷ്ടിച്ചതിന് 46 കാരിയായ കിഴക്കൻ യൂറോപ്യൻ യുവതിക്ക് ദുബായ് മിസ്‌ഡിമെനർ കോടതി തടവും 5,000 ദിർഹം പിഴയും വിധിച്ചു.
തുണി മോഷ്ടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ കടയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ യുവതിയെ പിടികൂടുകയും ദുബായ് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
യുവതി കടയിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ചെന്നും പണം നൽകാത്ത സാധനങ്ങളെക്കുറിച്ച് ചോദിക്കാൻ തടഞ്ഞപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും സെക്യൂരിറ്റി ഗാർഡ് പറഞ്ഞു. യുവതി അഞ്ച് വസ്ത്രങ്ങൾ ട്രയൽ റൂമിൽ ധരിച്ച് പരീക്ഷിച്ചിരുന്നു. രണ്ട് ട്രയൽ റൂമുകളിൽ നിന്നായി വസ്ത്രങ്ങളുടെ ടാഗുകളും കണ്ടെത്തി.
യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ സെക്യൂരിറ്റി ഗാർഡ് കടയിൽ മോഷണം പോയ വസ്ത്രങ്ങളും കണ്ടെത്തി, തുടർന്ന് പോലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരിന്നു.