Search
Close this search box.

2022ലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഒന്നാമതായി എയർ ന്യൂസിലാന്റ്, 2-ാമതായി എത്തിഹാദ്, ആദ്യത്തെ സുരക്ഷിത 20 എയർലൈനുകളിൽ എമിറേറ്റ്സും.

World's safest airlines 2022 revealed: Etihad Airways and Emirates among best

2022ലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് എയർലൈൻ സെഫ്റ്റി എന്ന വെബ്‌സൈറ്റ്. വെബ്‌സൈറ്റ് പ്രകാരം എയർ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇത്തിഹാദ് എയർവേസ് രണ്ടാം സ്ഥാനത്തെത്തി. എമിറേറ്റ്‌സും ആദ്യ 20ൽ ഇടംപിടിച്ചു.

സിംഗപ്പൂർ എയർലൈൻസ്, ടിഎപി എയർ പോർച്ചുഗൽ, എസ്എഎസ്, ക്വാണ്ടാസ്, അലാസ്ക എയർലൈൻസ്, ഇവിഎ എയർ, വിർജിൻ ഓസ്‌ട്രേലിയ/അറ്റ്ലാന്റിക്, കാഥേ പസഫിക്, ഹവായിയൻ എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, ലുഫ്താൻസ/സ്വിസ് ഗ്രൂപ്പ്, ഫിന്നയർ, എയർ ഫ്രാൻസ്-കെഎൽഎം ഗ്രൂപ്പ്, ബ്രിട്ടീഷ് എയർവേസ്, ഡെൽറ്റ എയർലൈൻസ് , യുണൈറ്റഡ് എയർലൈൻസ്, ഖത്തർ എയർവേയ്സ് എന്നിവയും ആദ്യ 20 ൽ ഇടംപിടിച്ചിട്ടുണ്ട്

എയർ ന്യൂസിലൻഡിന്റെ നിരന്തരമായ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും ഫ്‌ളൈറ്റ് ജീവനക്കാരോട് കാണിക്കുന്ന കരുതലുമാണ് 2022ലെ സുരക്ഷാ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്താനുള്ള കാരണങ്ങൾ. എയർ ന്യൂസിലാൻഡ് എണ്ണമറ്റ അവാർഡുകളും നേടിയിട്ടുണ്ട്.

385 ഓളം എയർലൈുകളെയാണ് വെബ്‌സൈറ്റ് ഇതിനായി നിരീക്ഷിച്ചത്. അതിൽ നിന്നും മികച്ച സുരക്ഷ ഉറപ്പാക്കുന്ന 20 എയർലൈനുകളും, സുരക്ഷ നൽകുന്നതും കുറഞ്ഞ യാത്രാചിലവ് വരുന്നതുമായ 10 എയർലൈനുകളെയും വെബ്‌സൈറ്റ് തിരഞ്ഞെടുത്തു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 20 എയർലൈനുകളുടെ പട്ടിക താഴെ പറയുന്നവയാണ്.

എയർ ന്യൂസിലാൻഡ്
എത്തിഹാദ് എയർവേസ്
ഖത്തർ എയർവേസ്
സിംഗപ്പൂർ എയർലൈൻസ്
ടിഎപി എയർ പോർച്ചുഗൽ
എസ്എഎസ്
ക്വാണ്ടാസ്
അലാസ്‌ക എയർലൈൻസ്
ഇവിഎ എയർ
വിർജിൻ ഓസ്ട്രേലിയ/അറ്റ്ലാന്റിക്
കാഥേ പസഫിക് എയർവേസ്
ഹവായിയൻ എയർലൈൻസ്
അമേരിക്കൻ എയർലൈൻസ്
ലുഫ്താൻസ/സ്വിസ് ഗ്രൂപ്പ്
ഫിന്നയർ
എയർ ഫ്രാൻസ്/കെഎൽഎം ഗ്രൂപ്പ്
ബ്രിട്ടീഷ് ഏർവേയ്‌സ്
ഡെൽറ്റ എയർ ലൈൻസ്
യുണൈറ്റഡ് എയർലൈൻസ്
എമിറേറ്റ്‌സ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!