യു എ ഇയിൽ ഇന്ന് 2022 ജനുവരി 8 ന് പുതിയ 2,655 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 മരണങ്ങളും രേഖപ്പെടുത്തി.
2,655 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 782,866 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,173 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,034 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 752,120 ആയി. യുഎഇയിൽ നിലവിൽ 28,573 സജീവ കോവിഡ് കേസുകളാണുള്ളത്.
3,88,572 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,655 പുതിയ കേസുകൾ കണ്ടെത്തിയത്.