ദുബായിലെ കമ്പനിയില്‍ നിന്നും അഞ്ചരക്കോടി രൂപയുമായി മുങ്ങിയ പ്രതി കണ്ണൂരില്‍ പോലീസ് പിടിയിലായി

Kannur: A man was arrested in Kannur for allegedly drowning in Dubai with Rs 5.5 crore

അഞ്ചരക്കോടി രൂപയുമായി ദുബായില്‍ നിന്നും മുങ്ങിയ പ്രതി കണ്ണൂരില്‍ പോലീസ് പിടിയിലായി. പള്ളിക്കുന്ന്, തളാപ്പ് പള്ളിക്കുസമീപം ജസ്‌നസ് ചാലില്‍ ഹൗസില്‍ ജുനൈദിനെ (24) യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2021 ഒക്ടോബര്‍ 4 ആം തിയ്യതി പ്രതി ജോലി ചെയ്യുന്ന ഡിജിറ്റല്‍ അസ്സെറ്റ്‌സ് കമേഴ്ഷ്യല്‍ ബ്രോക്കര്‍ എല്‍ സി സി കമ്പനിയില്‍ നിന്നും 27,51,000/- ദിര്‍ഹം (ഏകദേശം അഞ്ചരക്കോടി രൂപ) വുമായാണ് സുഹൃത്തിന് ഒപ്പം മുങ്ങിയത്. കമ്പനിയില്‍ അടക്കേണ്ട കളക്ഷന്‍ തുകയുമായാണ് പ്രതി ഇന്ത്യയിലേക്ക് കടന്നുകളഞ്ഞത്.

കണ്ണൂര്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എ എസ് ഐ മാരായ അജയന്‍, ഷാജി, രഞ്ജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കേസ്സുമായി ബന്ധപ്പെട്ട് ജുനൈദ് സഹപ്രവര്‍ത്തകനായ പഴയങ്ങാടി സ്വദേശിയായ റിസ്വാന്‍ എന്നയാളെ പോലീസ് തിരയുന്നുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസിന് നിലവില്‍ ലഭിച്ചിട്ടുള്ള വിവരം.

ജുനൈദ് കടന്നുകളഞ്ഞതിനെ തുടര്‍ന്ന് കമ്പനി മാനേജറായ കണ്ണൂര്‍ സ്വദേശി എംബസി മുഖേന പൊലീസിന് പരാതി നല്‍കിയിരുന്നു. പ്രതി നാട്ടിലെത്തി എന്ന വിവരത്തെ തുടര്‍ന്ന് ഇന്ന് ടൗണ്‍ പോലീസ് തളാപ്പിലെ വീട്ടിലെത്തിയാണ് ജുനൈദിനെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!