പ്രവാസികൾക്കുള്ള ഹോം ക്വാറന്റൈൻ ഒഴിവാക്കണം : ഡോ.ഇ.പി ജോൺസൺ നിവേദനം സമർപ്പിച്ചു

Home quarantine for expatriates should be avoided: Dr. EP Johnson submits petition

വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ ഹോം ക്വാറന്റൈൻ വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. ആരോഗ്യമന്ത്രി ശ്രീമതി. വീണാ ജോർജ്ജ്.
നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ ശ്രീ.ശ്രീനാകൃഷ്ണൻ,നോർക്ക റൂട്ട്സ് സിഇഒ ശ്രീ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർക്ക് മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഡോ.ഇ.പി.ജോൺസൺ നിവേദനം സമർപ്പിച്ചു.

നിവേദനത്തിന്റെ പൂർണരൂപം ഇങ്ങനെ…

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും നോർക്ക റൂട്ട്സ് ചെയർമാനും അറിയുന്നതിന്, കേന്ദ്ര, കേരള മന്ത്രിസഭകളുടെ അംഗീകാരത്തോടെ ആരോഗ്യ മന്ത്രാലയങ്ങൾ പുറത്തിറക്കിയ പ്രവാസികൾക്ക് ഇരുട്ടടി നൽകുന്ന ക്വാറന്റൈൻ വ്യവസ്ഥ തികച്ചും അപലപനീയവും പ്രവാസി വിരുദ്ധ നയവുമാണെന്ന് അറിയിക്കുവാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ കാലാവസ്ഥയിൽ വളരെ വളരെ പ്രധാനപ്പെട്ട അത്യാവശ്യങ്ങൾക്ക് അല്ലാതെ ഒരു പ്രവാസിയും നാട്ടിലേക്കു ചുരുങ്ങിയ കാലയളവിലെ അവധിയിൽ പ്രവാസികളെ നിഷ്കരുണം പിഴിയുന്ന airfrieght കൊടുത്തു ഇങ്ങോട്ട് വരില്ല എന്ന് അങ്ങേക്കും മറ്റെല്ലാ ഭരണ സിരാകേന്ദ്രങ്ങളിൽ ഇരിക്കുന്നവർക്കും അറിവുള്ളതാണ്.
ഗൾഫ് രാജ്യങ്ങളിലെ കാര്യമെടുത്താൽ, വാക്‌സിനേഷന്റെ 2 ഡോസും ബൂസ്റ്ററും അല്ലെങ്കിൽ total 4 ഡോസും എടുത്ത്, 72 മണിക്കൂറിനു മുൻപുള്ള RTPCR ടെസ്റ്റും നടത്തി, നാട്ടിൽ വന്നു എയർപോർട്ടിലെ ടെസ്റ്റ്‌ വീണ്ടും നടത്തി ഒരു പ്രവാസി പിന്നെന്തു ക്വാറന്റൈനിലാണ് ഇരിക്കേണ്ടത് എന്ന് ഒന്ന് വിശദമാക്കി തന്നാൽ നന്നായിരുന്നു.
എത്രയോ നാളായി ഞങ്ങൾ പ്രവാസികൾ ആവശ്യപ്പെടുന്നു, എയർപോർട്ടിൽ ഉള്ള RTPCR ടെസ്റ്റിന്റെ റേറ്റ് കുറക്കണമെന്നും, റിട്ടേൺ ടിക്കറ്റിന്റെ റേറ്റ് ഗണ്യമായി കുറക്കണമെന്നും. അത്‌ വെറും വനരോദനമായി, വെള്ളത്തിൽ വരച്ച വരയായി മാത്രും അവശേഷിച്ചു. ഞങ്ങൾ ആരാണ് സർ, ഇന്ത്യൻ പൗരന്മാർ അല്ലെ, സർ ഞങ്ങൾ കേരളത്തിന്റെ മക്കൾ അല്ലെ. ഞങ്ങളോട് എന്തിനാണ് സർ ഇത്രയും വെറുപ്പ്‌, അകൽച്ച, വിദ്വെഷം. ഞങ്ങൾ പ്രവാസികൾ എന്ത് തെറ്റാണ് ഇന്ത്യയോടും പ്രേത്യേകിച്ചു കേരളത്തോടും ചെയ്തതെന്നു ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു. അല്ലെങ്കിൽ പിന്നെന്തിനു ഞങ്ങളോട് ഇത്ര ക്രൂരമായ അവഗണ, ഇത്രയും വിരോധം. ഞങ്ങൾക്ക് ചെയ്തു തരുമെന്ന് പറഞ്ഞതൊന്നും ഞങ്ങൾ ചോദിക്കുന്നില്ല, ആവിശ്യപ്പെടുന്നുമില്ല. ഇങ്ങനെയുള്ള ഉപദ്രവങ്ങൾ എങ്കിലും ഒഴിവാക്കുടെ സർ.
കേരളത്തിൽ ദിനംപ്രതി എത്ര എത്ര പ്രകടനെങ്ങളും സമരെങ്ങളും ധർണകളുമാണ് ഓരോ രാഷ്ട്രീയ പാർട്ടികളും നടത്തുന്നത്. എത്ര മാത്രും വിവാഹ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ഇതിനൊന്നും ഇല്ലാത്ത ഒരു മുൻകരുതൽ എന്തിനാണ് ഈ പാവപ്പെട്ട പ്രവാസിയോട് കാണിക്കുന്നത്. ഞങ്ങൾക്ക് വോട്ടവകാശം ഇല്ലാത്തതാണോ ഞങ്ങൾക്കുള്ള കുറവ് എന്ന് ഞങ്ങൾ സംശയിക്കുന്നു.

സർ,ആരുമില്ലാത്ത ഈ പ്രവാസികൾക്കു വേണ്ടി ഞാൻ കാലു പിടിച്ച് അഭ്യർത്ഥിക്കുന്നു, ഈ ക്വാറന്റൈൻ നിയമത്തിൽ നിന്നും ദയവായി കേരളമെങ്കിലും പിന്മാറണം. എയർപോർട്ടിൽ വന്നു, എടുക്കേണ്ട വാക്‌സിനേഷൻ എല്ലാം എടുത്ത് എന്ന് ഉറപ്പ്‌ വരുത്തി, എയർപോർട്ടിലെ ടെസ്റ്റിന്റെ റിസൾട്ട്‌ വരുന്ന വരെ സെൽഫ് ക്വാറന്റൈൻ ഇരുന്നിട്ട്, റിസൾട്ട്‌ നെഗറ്റിവ് ആണെന്ന് കണ്ടാൽ അവർ പുറത്തു വരാനുള്ള അനുമതി കൊടുക്കണം സർ.

ഈ അപേക്ഷ എല്ലാ പ്രവാസികൾക്കും വേണ്ടി അങ്ങയുടെ സമക്ഷം സമർപ്പിക്കുന്നു. വയ്ക്തമായ, ഞങ്ങൾക്ക് അനുകൂലമായ ഒരു തീരുമാനും കാലതാമസമെന്യേ എടുക്കുമെന്ന് ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ ഞാൻ പ്രതീക്ഷിക്കുന്നു. മറുപടി പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു. നല്ല ഒരു 2022 ആശംസിക്കുന്നു.🌹🌹

ഡോ.ഇ.പി.ജോൺസൺ
Former President, Indian Assiciation Sharjah.
GCC Convenor – INCAS.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!