കോവിഡ് മഹാമാരിയെ തടയാൻ സഹായിക്കുന്നതിന് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി ആപ്പിളിന്റെ ദുബായിലെ രണ്ട് സ്റ്റോറുകൾ ജനുവരി 13 വ്യാഴാഴ്ച വരെ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന് ആപ്പിൾ വക്താക്കൾ അറിയിച്ചു.
ഐഫോൺ നിർമ്മാതാവ് നിലവിൽ യുഎഇയിൽ ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, യാസ് മാൾ എന്നിവിടങ്ങളിൽ മൂന്ന് ഔട്ട്‌ലെറ്റുകൾ നടത്തുന്നു. എന്നാൽ അബുദാബിയിലെ യാസ് മാളിലെ ഔട്ട്‌ലെറ്റ് പ്രവർത്തിക്കും.