ഇന്നലെ ഞായറാഴ്ച വൈകുന്നേരം റാസൽഖൈമയിലെ ജബൽ അൽ അഹ്കാബിലെ മലയിടുക്കുകളില്‍ വഴിതെറ്റിയ 50 കാരനായ ദക്ഷിണാഫ്രിക്കൻ വിനോദസഞ്ചാരിയെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ റാസൽഖൈമ പോലീസുമായി ഏകോപിപ്പിച്ച് രക്ഷപ്പെടുത്തി.
റാസല്‍ഖൈമയിലെ ദെയ്‌റ ഖദയ്ക്ക് സമീപമുള്ള അല്‍ അഹ്ഖാബ് പര്‍വതത്തില്‍ കുടുങ്ങിയതായി പോലീസ് ഓപറേഷന്‍സ് റൂമിന് വിവരം ലഭിച്ചതിനെതുടര്‍ന്ന്, സ്ഥലത്തെത്തി ഇയാളെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തുകയായിരുന്നു.
നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സെന്റര്‍, റാസല്‍ഖൈമ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് റാസല്‍ഖൈമയിലെ ജബല്‍ അല്‍ അഹ്കാബില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ മധ്യവയസ്‌കനെ രക്ഷപെടുത്തിയത്. മലയുടെ കുത്തനെയുള്ള പ്രദേശത്ത് അകപെട്ടു പോയതിനാല്‍ ഇയാള്‍ക്ക് അനങ്ങാന്‍ പോലും കഴിഞ്ഞില്ല. നാഷണല്‍ സെന്റര്‍ ഫോര്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യു ടീമാണ് ഇയാളെ രക്ഷിച്ചത്. തുടര്‍ന്ന്, കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ട് സഖര്‍ ആശുപത്രിയില്‍ ഇയാളെ പ്രവേശിപ്പിക്കുകയും ചെയ്തു.