ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,405 പേർ രോഗമുക്‌തി നേടുകയും ചെയ്തു. ഇന്ത്യയിൽ 9,55,319 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
ഇതുവരെയുള്ള ഒമൈക്രോൺ കേസുകളുടെ എണ്ണം 4,868 ആണ്.ശരാശരി മരണസംഖ്യയില്‍ 70 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 442 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.
India reports 1,94,720 fresh COVID cases, 60,405 recoveries & 442 deaths in the last 24 hours
Active case: 9,55,319
Daily positivity rate: 11.05%Confirmed cases of Omicron: 4,868 pic.twitter.com/8L2XyBQ9NA
— ANI (@ANI) January 12, 2022
അര്‍ധസൈനിക വിഭാഗങ്ങളിലെ 4500 അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയില്‍ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തില്‍ അധികം പേര്‍ക്കാണ്. പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന കണക്കില്‍ എത്തി. തലസ്ഥാനത്തെ കോവിഡ് കണക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റവും കൂടിയ നിരക്കില്‍ എത്തും എന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അഭിപ്രായപ്പെട്ടു.