മകരസംക്രാന്തി പ്രമാണിച്ച് ‘ബംഗാർരാജു’ സിനിമയിലെ പ്രത്യേക ആഭരണ ശേഖരണവുമായി കല്യാൺ ജ്വല്ലേഴ്‌സ്

Bangarraju X Kalyan Jewellers limited edition Harams released

മകരസംക്രാന്തി റിലീസായ ‘ബംഗാർരാജു’ എന്ന പുതിയ സിനിമയിലെ പുരുഷന്മാരുടെ പ്രത്യേക ആഭരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ഒരുക്കിയിരിക്കുകയാണ് കല്യാൺ ജൂവല്ലേഴ്‌സ്. ആക്കിനേനി നാഗാർജുനയും നാഗ ചൈതന്യയും അച്ഛൻ – മകൻ ജോഡികളായി എത്തുന്ന ചലച്ചിത്രമാണ് ‘ബംഗാർരാജു’ . സിനിമയിൽ അവർ അണിയുന്ന നവരത്ന ഹാരം, പുലിഗോരു ഹാരം എന്നിവ ആക്കിനേനി നാഗേശ്വര റാവുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ളതാണ്. അന്നപൂർണ സ്റ്റുഡിയോസുമായി സഹകരിച്ചാണ് കല്യാൺ ജൂവല്ലേഴ്‌സ് ഈ അതുല്യ ആഭരണ ശേഖരം അവതരിപ്പിക്കുന്നത്.

” എന്റെ പിതാവ് എല്ലായ്പ്പോഴും എന്റെ പ്രചോദനമാണ്, ബംഗാർരാജു എന്ന ചിത്രത്തിനായി ഞാൻ പുനർനിർമ്മിച്ച ഈ പരമ്പരാഗത രൂപം അദ്ദേഹത്തിനുള്ള സമർപ്പണമാണ്” – കല്യാണ് ജ്വല്ലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡറും ‘ബംഗാർരാജു’ കേന്ദ്ര കഥാപാത്രവുമായി അക്കിനേനി നാഗാർജുന പറഞ്ഞു. “സിനിമയിൽ ഞാൻ ധരിക്കുന്ന ആഭരണങ്ങൾ യഥാർത്ഥത്തിൽ അദ്ദേഹത്തിന്റേതാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി തന്നെ ഈ പരമ്പരാഗത ആഭരണങ്ങൾ പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. അങ്ങനെയാണ് നാനാ ഗരുവിന്റെ ‘ഹാരം’ ഡിസൈനുകൾ പുനഃസൃഷ്ടിക്കാൻ കല്യാൺ ജ്വല്ലേഴ്‌സ് രംഗത്തെത്തിയത് ” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുകാലത്ത് നാഗേശ്വര ഗരുവിന്റേതായിരുന്ന ഐക്കോണിക് ആഭരണങ്ങൾ പുനർനിർമ്മിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നുവെന്ന് കല്യാണ് ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. “ഇത് ഞങ്ങളുടെ ഉപഭോക്താക്കൾക്കുള്ള പ്രത്യേക സംക്രാന്തി ഓഫറാണ്.”

മകരസംക്രാന്തിക്ക് മുന്നോടിയായി ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള കല്യാൺ ജ്വല്ലേഴ്‌സ് ഔട്ട്‌ലെറ്റുകളിൽ ബംഗർരാജു ആഭരണങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!